നീര്‍ച്ചാലിലെ ലോട്ടറി വ്യാപാരിയില്‍ നിന്നും സ്ത്രീയില്‍ നിന്നും പണം തട്ടി
ബദിയടുക്ക: പ്രധാനമന്ത്രിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വര്‍ണ്ണവും തട്ടിയ കേസില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ ഉപ്പള സ്വദേശി മുസ്തഫ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തി. ഇതുസംബന്ധിച്ച് ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബദിയടുക്ക നീര്‍ച്ചാലില്‍ ലോട്ടറി വ്യാപാരിയില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് മുസ്തഫ പണം തട്ടിയെടുത്തത്. ഒരാഴ്ചമുമ്പ് ബൈക്കില്‍ നീര്‍ച്ചാലിലെത്തിയ മുസ്തഫ മറ്റൊരു പേരിലാണ് ലോട്ടറി കട നടത്തുന്ന പ്രകാശിനെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുമെന്നും ഇതിന്റെ ചെലവിനായി […]

ബദിയടുക്ക: പ്രധാനമന്ത്രിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വര്‍ണ്ണവും തട്ടിയ കേസില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ ഉപ്പള സ്വദേശി മുസ്തഫ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തി. ഇതുസംബന്ധിച്ച് ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബദിയടുക്ക നീര്‍ച്ചാലില്‍ ലോട്ടറി വ്യാപാരിയില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് മുസ്തഫ പണം തട്ടിയെടുത്തത്. ഒരാഴ്ചമുമ്പ് ബൈക്കില്‍ നീര്‍ച്ചാലിലെത്തിയ മുസ്തഫ മറ്റൊരു പേരിലാണ് ലോട്ടറി കട നടത്തുന്ന പ്രകാശിനെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ ധനസഹായം ലഭിക്കുമെന്നും ഇതിന്റെ ചെലവിനായി 1500 രൂപ വേണമെന്നും മുസ്തഫ ആവശ്യപ്പെടുകയായിരുന്നു.
നീര്‍ച്ചാലിലെ ഒരു കടയുടമയുടെ ബന്ധുവാണെന്ന് പറഞ്ഞ് മറ്റൊരു പേരിലാണ് മുസ്തഫ പരിചയപ്പെടുത്തിയത്. വന്‍തുക തന്നെ ലഭിക്കുമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച പ്രകാശ് 1500 രൂപ നല്‍കുകയായിരുന്നു. തുടര്‍ന്ന് ശോഭ എന്ന സ്ത്രീയെ വ്യാജപേരില്‍ പരിചയപ്പെട്ട മുസ്തഫ പ്രധാനമന്ത്രിയുടെ സാമ്പത്തിക സഹായം കിട്ടുന്നതിനുള്ള ചെലവിലേക്കെന്ന് പറഞ്ഞ് 3000 രൂപ വാങ്ങി. ഇതുസംബന്ധിച്ച പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ലോട്ടറി വ്യാപാരിയേയും സ്ത്രീയേയും സമീപിക്കുന്ന ദൃശ്യം പൊലീസിന് ലഭിെച്ചങ്കിലും മുഖം വ്യക്തമായിരുന്നില്ല. മുസ്തഫയെ കര്‍ണാടക ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തതോടെ ഫോട്ടോ കണ്ട് നീര്‍ച്ചാലിലെ ശോഭ ആളെ തിരിച്ചറിയുകയും ഇക്കാര്യം ബദിയടുക്ക പൊലീസിനെ അറിയിക്കുകയും ചെയ്തു. മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.
കര്‍ണാടകയില്‍ കോടതി റിമാണ്ട് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ ബദിയടുക്ക പൊലീസ് കോടതിയെ സമീപിക്കും.