വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ചു

പെരിയ: വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി സി.പി. എം നേതാവ് മാതൃകയായി. സി.പി.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദന്‍ കാരിക്കൊച്ചിയാണ് കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അരവിന്ദന് 14,000 രൂപയും വിവിധ രേഖകള്‍ അടങ്ങിയ പേഴ്‌സും വീണുകിട്ടിയത്. തുടര്‍ന്ന് പെരിയയില്‍ ഇന്‍ഫോവേള്‍ഡ് സ്ഥാപനം നടത്തുന്ന സുഹൃത്ത് മധു പൊന്നാരട്ടയുടെ സഹായത്തോടെ ആളെ അന്വേഷിച്ചു. ഒടുവില്‍ നിടുവോട്ട്പാറ സ്വദേശി സി.വി സതീശന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായി. കെ.എസ്.ആര്‍.ടി.സി മുന്‍ എംപാനല്‍ […]

പെരിയ: വഴിയില്‍ നിന്ന് വീണുകിട്ടിയ പണം ഉടമക്ക് തിരികെ നല്‍കി സി.പി. എം നേതാവ് മാതൃകയായി. സി.പി.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയംഗം അരവിന്ദന്‍ കാരിക്കൊച്ചിയാണ് കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അരവിന്ദന് 14,000 രൂപയും വിവിധ രേഖകള്‍ അടങ്ങിയ പേഴ്‌സും വീണുകിട്ടിയത്. തുടര്‍ന്ന് പെരിയയില്‍ ഇന്‍ഫോവേള്‍ഡ് സ്ഥാപനം നടത്തുന്ന സുഹൃത്ത് മധു പൊന്നാരട്ടയുടെ സഹായത്തോടെ ആളെ അന്വേഷിച്ചു. ഒടുവില്‍ നിടുവോട്ട്പാറ സ്വദേശി സി.വി സതീശന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായി. കെ.എസ്.ആര്‍.ടി.സി മുന്‍ എംപാനല്‍ ജീവനക്കാരന്‍ കൂടിയായ അരവിന്ദന്‍ ജോലി നഷ്ടമായതോടെ നിര്‍മ്മാണമേഖലയില്‍ ജോലിയെടുത്താണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. മുമ്പ് കോഴിക്കോട് എയര്‍പോര്‍ട്ട് റൂട്ടിലെ ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണപ്പോള്‍ ആസ്പത്രിയിലെത്തിക്കുകയും ലഗേജ് സുരക്ഷിതമായി ബന്ധുക്കള്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്ത അരവിന്ദന്റെ നടപടി പ്രശംസിക്കപ്പെട്ടിരുന്നു.

Related Articles
Next Story
Share it