ദുബായ് മസില്‍ ഷോയില്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം

ദുബായ്: ദുബായ് മസില്‍ ഷോ 2021ല്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇസ്ഹാഖ് അബ്ദുല്‍ഖാദറാണ് ശരീര സൗന്ദര്യ മത്സരത്തില്‍ തിളങ്ങിയത്. ക്ലാസിക് ബോഡി ബില്‍ഡിംഗിലാണ് സമ്മാന ജേതാവായത്. ദുബായില്‍ ജിംനേഷ്യം ട്രെയിനറായി ജോലിചെയ്തുവരുന്ന ഇസ്ഹാഖ് നേരത്തെയും നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍ നേരത്തെ ദുബായില്‍ സംഘടിപ്പിച്ച ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് ഇസ്ഹാഖ്. കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ […]

ദുബായ്: ദുബായ് മസില്‍ ഷോ 2021ല്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്ക് രണ്ടാംസ്ഥാനം. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇസ്ഹാഖ് അബ്ദുല്‍ഖാദറാണ് ശരീര സൗന്ദര്യ മത്സരത്തില്‍ തിളങ്ങിയത്. ക്ലാസിക് ബോഡി ബില്‍ഡിംഗിലാണ് സമ്മാന ജേതാവായത്. ദുബായില്‍ ജിംനേഷ്യം ട്രെയിനറായി ജോലിചെയ്തുവരുന്ന ഇസ്ഹാഖ് നേരത്തെയും നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍ നേരത്തെ ദുബായില്‍ സംഘടിപ്പിച്ച ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് ഇസ്ഹാഖ്.
കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തകനാണ്.

Related Articles
Next Story
Share it