മോഗേര സര്‍വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി മഹാസംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: മോഗേര സര്‍വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ മധൂര്‍ ഉളിയത്തട്ക്ക അടല്‍ജി ഹാളില്‍ (സുബേദാര്‍ കമലാക്ഷ കുമ്പള വേദി) മഹാസംഗമം സംഘടിപ്പിച്ചു. കര്‍ണാടക ഉള്‍നാടന്‍ ഗതാഗത മന്ത്രി എസ്. അങ്കാറ ഉദ്ഘാടനം ചെയ്തു. മോഗേര സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് എ. ലക്ഷ്മണ പെരിയടക്ക അധ്യക്ഷത വഹിച്ചു. മധുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാല കൃഷ്ണ, രാധകൃഷ്ണ ഉളിയത്തട്ക്ക, മീഞ്ച പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ബാബു കുളൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ […]

കാസര്‍കോട്: മോഗേര സര്‍വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ മധൂര്‍ ഉളിയത്തട്ക്ക അടല്‍ജി ഹാളില്‍ (സുബേദാര്‍ കമലാക്ഷ കുമ്പള വേദി) മഹാസംഗമം സംഘടിപ്പിച്ചു. കര്‍ണാടക ഉള്‍നാടന്‍ ഗതാഗത മന്ത്രി എസ്. അങ്കാറ ഉദ്ഘാടനം ചെയ്തു. മോഗേര സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് എ. ലക്ഷ്മണ പെരിയടക്ക അധ്യക്ഷത വഹിച്ചു. മധുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാല കൃഷ്ണ, രാധകൃഷ്ണ ഉളിയത്തട്ക്ക, മീഞ്ച പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.ബാബു കുളൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി. സമ്പത് കുമാര്‍, ജില്ലാ മോഗേര സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് യൂ. ബാബു പച്ചിലംപാറ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരിജ താരനാഥ് കുമ്പള എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ. കെ. സ്വാമികൃപ സ്വാഗതവും യു. മോഹന മഞ്ചേശ്വരം നന്ദിയും പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കുക, പട്ടികജാതിക്കാരെ ലൈഫ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി പട്ടികജാതി വികസന വകുപ്പ് മുഖേന എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുക, കാസര്‍കോട് ജില്ലയിലെ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി പ്രത്യേക കോച്ചിംഗ് സെന്റര്‍ സ്ഥാപിക്കുക, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പട്ടികജാതിക്കാര്‍ക്ക് 25% റിസര്‍വേഷന്‍ നല്‍കുക, മധൂര്‍ ക്ഷേത്രത്തിന്റെ ഒളാങ്കണത്തില്‍ മദരുമാതെയുടെ ശിലാവിഗ്രഹം സ്ഥാപിക്കുക, എല്ലാ മോഗേര ദൈവ പാത്രികള്‍ക്ക് മാസിക വേതന നല്‍കുക എന്നീ ആവശ്യങ്ങള്‍ മോഗേര മഹാസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it