മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് 14 ഫോണുകള്‍ കവര്‍ന്നു

കാഞ്ഞങ്ങാട്: മൊബൈല്‍ സര്‍വീസ്-സെയില്‍സ് സെന്റര്‍ കുത്തി തുറന്ന് രണ്ടര ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മാവുങ്കാല്‍ പെട്രോള്‍ പമ്പിന് സമീപത്തെ നക്ഷത്ര മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച.ഇന്നലെ രാവിലെയാണ് കട കുത്തി തുറന്ന നിലയില്‍ കണ്ടത്. ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ച രാത്രിക്ക് ശേഷമുള്ള സമയത്താണ് സംഭവമെന്ന് സംശയിക്കുന്നു. 14 മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. പുല്ലൂര്‍ കൊടവലം സ്വദേശി ജയകുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: മൊബൈല്‍ സര്‍വീസ്-സെയില്‍സ് സെന്റര്‍ കുത്തി തുറന്ന് രണ്ടര ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മാവുങ്കാല്‍ പെട്രോള്‍ പമ്പിന് സമീപത്തെ നക്ഷത്ര മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച.
ഇന്നലെ രാവിലെയാണ് കട കുത്തി തുറന്ന നിലയില്‍ കണ്ടത്. ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ച രാത്രിക്ക് ശേഷമുള്ള സമയത്താണ് സംഭവമെന്ന് സംശയിക്കുന്നു. 14 മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്. പുല്ലൂര്‍ കൊടവലം സ്വദേശി ജയകുമാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it