ഓപറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി; വില കൂടിയ ഫോണിന് പകരം കോടതിയില്‍ ഹാജരാക്കിയത് പ്രവര്‍ത്തനരഹിതമായ മറ്റൊരു ഫോണ്‍; കയ്യോടെ പിടിച്ചതോടെ മുഖം രക്ഷിക്കാന്‍ നിരവധി പേര്‍ക്ക് സ്ഥലംമാറ്റം
കൊല്ലം: ഓപറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി. കൊല്ലം പറവൂര്‍ സ്റ്റേഷനിലാണ് സംഭവം. പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം പ്രവര്‍ത്തനരഹിതമായ മറ്റൊരു ഫോണ്‍ ആണ് കോടതിയില്‍ ഹാജരാക്കിയത്. കയ്യോടെ പിടിച്ചതോടെ എട്ട് പോലീസുകാരെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലംമാറ്റി. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് എട്ട് പൊലീസുകാരെ സ്ഥലം മാറ്റിയത്. വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരും നടപടി നേരിടുന്നവരില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. കുട്ടികളുടെ […]

കൊല്ലം: ഓപറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി. കൊല്ലം പറവൂര്‍ സ്റ്റേഷനിലാണ് സംഭവം. പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം പ്രവര്‍ത്തനരഹിതമായ മറ്റൊരു ഫോണ്‍ ആണ് കോടതിയില്‍ ഹാജരാക്കിയത്. കയ്യോടെ പിടിച്ചതോടെ എട്ട് പോലീസുകാരെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലംമാറ്റി.
ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് എട്ട് പൊലീസുകാരെ സ്ഥലം മാറ്റിയത്. വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരും നടപടി നേരിടുന്നവരില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പതിവായി കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തിയ റെയ്ഡില്‍ പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ യുവാവില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണാണ് അപ്രത്യക്ഷമായത്.
ഫോണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തിരിമറി പുറത്തറിയുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം മറ്റൊരു കമ്പനിയുടെ പ്രവര്‍ത്തനരഹിതമായ ഫോണാണ് നല്‍കിയതെന്ന് പരിശോധനാ ചുമതലയുള്ള കോടതി ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം സംഭവസമയത്ത് കോവിഡ് ചികിത്സയിലുണ്ടായിരുന്നവര്‍ പോലും ട്രാന്‍സ്ഫര്‍ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.