വോട്ട് ചെയ്യാതിരിക്കാന്‍ നോട്ട്: ഇസ്സത്ത് നഗര്‍, ബട്ടംപാറ, ഓള്‍ഡ് ചൂരി ഭാഗങ്ങളില്‍ പണം വിതരണം ചെയ്‌തെന്ന് എം.എല്‍.എ.യുടെ പരാതി

കാസര്‍കോട്: എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണം ചൂടു പിടിക്കുന്നു. കാസര്‍കോട് മണ്ഡലത്തിലടക്കം ഇത്തരത്തില്‍ പണം നല്‍കിയെന്ന ആരോപണം ഗൗരവമായാണ് കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം കാസര്‍കോട് മണ്ഡലത്തിലെ ചിലയിടങ്ങളില്‍ വോട്ട് ചെയ്യാന്‍ പോകാതിരിക്കാന്‍ വീടുകളില്‍ ചെന്ന് പണം വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് എം.എല്‍.എ ഈ ആവശ്യമുന്നയിച്ചത്. മധൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 46ന്റെ പരിധിയില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്തിട്ടുണ്ടെന്ന് […]

കാസര്‍കോട്: എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ വ്യാപകമായി പണം നല്‍കിയെന്ന ആരോപണം ചൂടു പിടിക്കുന്നു. കാസര്‍കോട് മണ്ഡലത്തിലടക്കം ഇത്തരത്തില്‍ പണം നല്‍കിയെന്ന ആരോപണം ഗൗരവമായാണ് കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം കാസര്‍കോട് മണ്ഡലത്തിലെ ചിലയിടങ്ങളില്‍ വോട്ട് ചെയ്യാന്‍ പോകാതിരിക്കാന്‍ വീടുകളില്‍ ചെന്ന് പണം വിതരണം ചെയ്ത സംഭവത്തെക്കുറിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് എം.എല്‍.എ ഈ ആവശ്യമുന്നയിച്ചത്.
മധൂര്‍ പഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 46ന്റെ പരിധിയില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്തിട്ടുണ്ടെന്ന് എം.എല്‍.എ പരാതിയില്‍ പറയുന്നുണ്ടെങ്കിലും ഏത് പാര്‍ട്ടിക്കാരാണതെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടില്ല. എങ്കിലും കൊടകര കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തില്‍ മേല്‍പ്പറഞ്ഞ സംഭവത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇത് ബി.ജെ.പി.യെ ഉദ്ദേശിച്ചാണെന്നാണ് അനുമാനം.
മധൂര്‍ പഞ്ചായത്തിലെ ഇസ്സത്ത്‌നഗര്‍, ഓള്‍ഡ് ചൂരി, ബട്ടംപാറ എന്നീ പ്രദേശങ്ങളില്‍ ജനാധിപത്യ വിരുദ്ധമായ ഈ ഹീനകൃത്യം അരങ്ങേറിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം ഏര്‍പ്പെടുത്തിയാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് ചൂരി തയ്യാറാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹവും പരാതി അയച്ചിട്ടുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും എം.എല്‍.എ പരാതി നല്‍കിയിട്ടുണ്ട്.
ഇസ്സത്ത്‌നഗര്‍, ഓള്‍ഡ് ചൂരി, ബട്ടംപാറ മേഖലകളില്‍ ഒരു ഫിനാന്‍സ് ഓഫീസറുടെ ഏജന്റുമാരാണ് തുക വിതരണം ചെയ്തതെന്നും എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംയോജിതമായ ഇടപെടല്‍ കാരണം ജനാധിപത്യ വിരുദ്ധമായ ഈ നടപടി പ്രാവര്‍ത്തികമായില്ലെന്നും ഹാരിസ് ചൂരിയുടെ പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it