ദൈവസ്ഥാനത്ത് തിരിവെച്ച് മടങ്ങുന്നതിനിടെ കാണാതായ യുവാവ് തടയണയില്‍ മരിച്ച നിലയില്‍

ആദൂര്‍: ദൈവസ്ഥാനത്ത് തിരിവെച്ച് മടങ്ങുന്നതിനിടെ കാണാതായ യുവാവിനെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പെറുവത്തോടിയിലെ നാരായണ-സരസ്വതി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (35) ആണ് മരിച്ചത്. രാധാകൃഷ്ണന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ദൈവസ്ഥാനത്ത് തിരിവെച്ച് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത്. പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ അകലെ തായ്മല ബാലക്കണ്ടം തടയണയിലാണ് രാധാകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തടയണ […]

ആദൂര്‍: ദൈവസ്ഥാനത്ത് തിരിവെച്ച് മടങ്ങുന്നതിനിടെ കാണാതായ യുവാവിനെ തടയണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പെറുവത്തോടിയിലെ നാരായണ-സരസ്വതി ദമ്പതികളുടെ മകന്‍ രാധാകൃഷ്ണന്‍ (35) ആണ് മരിച്ചത്. രാധാകൃഷ്ണന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ദൈവസ്ഥാനത്ത് തിരിവെച്ച് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത്. പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ അകലെ തായ്മല ബാലക്കണ്ടം തടയണയിലാണ് രാധാകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തടയണ മുറിച്ച് കടക്കുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്ന് സംശയിക്കുന്നു. സഹോദരങ്ങള്‍: ഗോപാല, പുഷ്പ, ശശികല. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിലേക്ക് മാറ്റി.

Related Articles
Next Story
Share it