ബന്തിയോട്: തട്ടുകട തുറക്കാനായി പോയ യുവാവിനെ കാണാതായി ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. അന്വേഷണം പുരോഗതി പോരെന്ന് കാട്ടി പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ബന്തിയോട് അടുക്കയിലെ മഹ്മൂദിന്റെയും മറിയമ്മയുടെയും മകന്‍ നിസാറി(27) നെയാണ് കാണാതായത്. വീടിന് സമീപത്തെ തട്ടുകട തുറക്കാനായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. അതിനിടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കേരളത്തിന്റെയും കര്‍ണാടകയുടെയും പല ഭാഗങ്ങളിലും അന്വേഷണം നടത്തുന്നുണ്ടെന്ന് കുമ്പള പൊലീസ് പറഞ്ഞു.