കാണാതായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്ക അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ ഈശ്വരനായകിന്റെയും പാര്‍വതിയുടെയും മകന്‍ ചന്ദ്രശേഖരനാ(40)ണ് മരിച്ചത്. കൂലിതൊഴിലാളിയായ ചന്ദ്രശേഖര ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെ ചന്ദ്രശേഖരനെ ഇന്ന് രാവിലെ വീടിന് കുറച്ചുമാറിയുള്ള ഊടുവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് ചെറിയ മുറിവ് കാണപ്പെട്ടത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. […]

ബദിയടുക്ക: കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്ക അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ ഈശ്വരനായകിന്റെയും പാര്‍വതിയുടെയും മകന്‍ ചന്ദ്രശേഖരനാ(40)ണ് മരിച്ചത്. കൂലിതൊഴിലാളിയായ ചന്ദ്രശേഖര ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെ ചന്ദ്രശേഖരനെ ഇന്ന് രാവിലെ വീടിന് കുറച്ചുമാറിയുള്ള ഊടുവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് ചെറിയ മുറിവ് കാണപ്പെട്ടത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ചന്ദ്രാവതി. ഖുശി ഏകമകളാണ്. സഹോദരങ്ങള്‍: കൃഷ്ണനായക്, ഗണേഷ്, ഉദയ, യോഗിത.

Related Articles
Next Story
Share it