കാണാതായ നാരമ്പാടി സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: കാണാതായ നാരമ്പാടി സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാരമ്പാടി എ.പി സര്‍ക്കിളിലെ കൃഷ്ണമണിയാണി (51)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മുതല്‍ കാണാനില്ലായിരുന്നു. സഹോദരന്‍ പത്മനാഭന്‍ നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് വീടിന് 200 മീറ്റര്‍ അകലെയുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കൃഷ്ണമണിയാണി അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: ബാബു, ബാലകൃഷ്ണന്‍.

Related Articles
Next Story
Share it