ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങളെന്നും ഒരു നാടിന്റെ ഏറ്റവും ആകര്‍ഷണീയത ശുചിത്വത്തിലും അടിസ്ഥാന സൗകര്യത്തിലും ആണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൗചാലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യം വച്ചാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ടൂറിസം വകുപ്പ് […]

കാസര്‍കോട്: വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതിയാണ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങളെന്നും ഒരു നാടിന്റെ ഏറ്റവും ആകര്‍ഷണീയത ശുചിത്വത്തിലും അടിസ്ഥാന സൗകര്യത്തിലും ആണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ശൗചാലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യം വച്ചാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബേക്കല്‍ ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ കോഴിക്കോട് ബീച്ച് പാര്‍ക്ക്, വയനാടിലെ കാരാപ്പുഴ, പൂക്കോട് എന്നീ സ്ഥലങ്ങളില്‍ പൂര്‍ത്തീകരിച്ച ശൗചാലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.
സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. മനു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സിജെ സജിത്, ഷിനോജ് ചാക്കോ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മധു മുദിയക്കല്‍, ഹക്കീം കുന്നില്‍, കെ.ഇ.എ ബക്കര്‍, ഗംഗാധരന്‍ ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പങ്കെടുത്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍ സ്വാഗതവും ബി.ആര്‍.ഡി.സി. മാനേജര്‍ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.
ബേക്കലില്‍ ലോകോത്തര നിലവാരത്തിലുള്ള ശൗചാലയം
സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ലോകോത്തര നിലവാരത്തിലുള്ള ടോയ്ലറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിച്ചു വരുകയാണ് വിനോദസഞ്ചാര വകുപ്പ്. അതില്‍ പ്രധാനമാണ് ബേക്കലില്‍ പണി പൂര്‍ത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്ക്.
ബിആര്‍ഡിസി കൈവശമുള്ള ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 1,06,39,526 രൂപ ചെലവില്‍ 10 സെന്റ് സ്ഥലത്തില്‍ 150 ചതുരശ്ര വിസ്തീര്‍ണമുള്ള ഒരുനില കെട്ടിടത്തിലാണ് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍ നല്‍കിയിട്ടുണ്ട്. മൊത്തം 9 ടോയ്‌ലറ്റും 4 കുളിമുറികളും 8 യൂറിനലും ആവശ്യമായ വാഷ് ബേസിന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലറ്റ് റൂം, ബേബി കെയര്‍ റൂം, ജാനിറ്റര്‍ റൂം, വെളിയില്‍ ഷവര്‍ ഏരിയയും ലാന്‍ഡ്സ്‌കേപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സെപ്റ്റിക് ടാങ്ക്, സംബ് ടാങ്ക്, ഒ എച്ച് ടാങ്ക് എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.
മികച്ച നിലവാരത്തിലുള്ള ഫ്ളോറിങ് ടൈല്‍, വാള്‍ ടൈല്‍, സാനിറ്ററി ആന്‍ഡ് പ്ലംബിംഗ് ഫിറ്റിങ്സ് എന്നിവയാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 12 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത് . ബേക്കല്‍ ഉള്‍പ്പെടെ കോഴിക്കോട് ബീച്ച് പാര്‍ക്ക്-ഭട്ട് റോഡ്, വയനാടിലെ കാരാപ്പുഴ-പൂക്കോട് എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള ഇടങ്ങളില്‍ പദ്ധതി പുരോഗമിക്കുന്നു.

Related Articles
Next Story
Share it