കുണ്ടംകുഴിയില്‍ പ്രീ പ്രൈമറി കെട്ടിടവും കൊളത്തൂരില്‍ ഹൈസ്‌കൂള്‍ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു

കുണ്ടംകുഴി: സംസ്ഥാനത്തെ എല്ലാ പ്രീ പ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീ പ്രൈമറികള്‍ ആകണമെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍ നാടിന്റെ ഹൃദയ സ്പന്ദനമാണെന്ന് മന്ത്രി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മോഡല്‍ പ്രീപ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷക് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികളുടെ […]

കുണ്ടംകുഴി: സംസ്ഥാനത്തെ എല്ലാ പ്രീ പ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീ പ്രൈമറികള്‍ ആകണമെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാലയങ്ങള്‍ നാടിന്റെ ഹൃദയ സ്പന്ദനമാണെന്ന് മന്ത്രി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മോഡല്‍ പ്രീപ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷക് അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരത്തില്‍ കുട്ടികള്‍ക്കായി കെട്ടിടം നിര്‍മിച്ചത്.
കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിനായി ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടവും മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it