400 കെ.വി കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേയുടെ നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: 400 കെവി കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിന്റെ പ്രസരണ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊര്‍ജമാണ്. ഊര്‍ജം യഥാസമയത്ത് കിട്ടിയാല്‍ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ. കേരളത്തിലാവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും അവ […]

കാസര്‍കോട്: 400 കെവി കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിന്റെ പ്രസരണ രംഗത്ത് നാഴികക്കല്ലായി മാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു. എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ഊര്‍ജമാണ്. ഊര്‍ജം യഥാസമയത്ത് കിട്ടിയാല്‍ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ.
കേരളത്തിലാവശ്യമായ വൈദ്യുതി സുലഭമായി ലഭിക്കുന്നതിനും അവ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തടസമില്ലാതെ എത്തിക്കാനും പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താകമാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും കേരളത്തില്‍ പവര്‍ കട്ടില്ലാതെ മുന്നോട്ട് പോവാന്‍ കഴിയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടുത്ത പ്രതിസന്ധിക്കിടയിലും 1467 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്ഥാപനം പൊതുമേഖലയില്‍ തുടരേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.

കരിന്തളം തോളേനി അമ്മാറമ്മ ഹാളില്‍ നടന്ന ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ട്രാന്‍ഡ് ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ എസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി. ശാന്ത, കിനാനൂര്‍-കരിളം ഗ്രാമപഞ്ചായത്ത് അംഗം എം. ഉമേശന്‍ വേളൂര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.കെ. രാജന്‍, കെ. മുഹമ്മദ് കുഞ്ഞി, രതീഷ് പുതിയപറമ്പില്‍, കൈപ്പുറത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.പി. രാജു, എം. ഹമീദ് ഹാജി, പി.ടി നന്ദകുമാര്‍, ഷോബി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ് സ്വാഗതവും നോര്‍ത്ത് ട്രാന്‍സ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ മധു നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it