ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞു; കട്ടിലെത്തിച്ച് പൊലീസിന്റെ കാരുണ്യം
ബദിയടുക്ക: നിര്‍ധന കുടുംബത്തിന് കട്ടില്‍ നല്‍കി വീണ്ടും ജനമൈത്രി പൊലീസിന്റെ കാരുണ്യ സ്പര്‍ശം. കോളനി സന്ദര്‍ശനത്തിനിടെ കണ്ട ദുരിത കാഴ്ച മനസ്സിലാക്കി വാഗ്ദാനം നല്‍കിയ സാധനങ്ങള്‍ എത്തിച്ച് നല്‍കി ബദിയടുക്ക എസ്.ഐ വിനോദ് കുമാറും സംഘവും വീണ്ടും പ്രശംസ പിടിച്ചുപറ്റി. ചെടേക്കാല്‍ മുളിപറമ്പ് കോളനിയിലെ ഒരു കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കുകയും ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുകയും ചെയ്ത ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം പ്രശംസിക്കപ്പെട്ടു. ഈ കുടുംബത്തിന് കയറി കിടക്കാന്‍ ഒരു കട്ടില്‍ പോലും ഇല്ലെന്ന അവസ്ഥ […]

ബദിയടുക്ക: നിര്‍ധന കുടുംബത്തിന് കട്ടില്‍ നല്‍കി വീണ്ടും ജനമൈത്രി പൊലീസിന്റെ കാരുണ്യ സ്പര്‍ശം. കോളനി സന്ദര്‍ശനത്തിനിടെ കണ്ട ദുരിത കാഴ്ച മനസ്സിലാക്കി വാഗ്ദാനം നല്‍കിയ സാധനങ്ങള്‍ എത്തിച്ച് നല്‍കി ബദിയടുക്ക എസ്.ഐ വിനോദ് കുമാറും സംഘവും വീണ്ടും പ്രശംസ പിടിച്ചുപറ്റി. ചെടേക്കാല്‍ മുളിപറമ്പ് കോളനിയിലെ ഒരു കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കുകയും ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് എത്തിക്കുകയും ചെയ്ത ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം പ്രശംസിക്കപ്പെട്ടു.
ഈ കുടുംബത്തിന് കയറി കിടക്കാന്‍ ഒരു കട്ടില്‍ പോലും ഇല്ലെന്ന അവസ്ഥ നേരിട്ട് മനസ്സിലാക്കിയ പൊലീസ് സംഘം കട്ടിലും എത്തിച്ചുനല്‍കി. എ.എസ്.ഐ മാധവന്‍, ബീറ്റ് ഓഫീസര്‍മാരായ അനൂപ്, മഹേഷ്, പൊതുപ്രവര്‍ത്തകന്‍ സാദിഖ് കൊല്ലങ്കാനം, സവാദ് എന്നിവരും പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു.