തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ വ്യാപാരി നേതാവ് മരിച്ചു

കാഞ്ഞങ്ങാട്: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് കോട്ടയത്തുനിന്നു മടങ്ങി വരുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മരിച്ചു. കോളിച്ചാല്‍ മാനടുക്കത്തെ കേക്കടവന്‍ വീട്ടില്‍ കെ.കെ. സന്തോഷ് കുമാര്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി അന്ത്യോയ എക്‌സ്പ്രസ്സില്‍ സഹപ്രവര്‍ത്തകരോടൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ചാലക്കുടിയില്‍ വെച്ചാണ് വീണത്. കണ്ണൂരിലെത്തിയപ്പോഴാണ് സന്തോഷ് കൂട്ടത്തിലില്ലെന്ന് കൂടെയുള്ളവര്‍ക്ക് മനസ്സിലായത്. ഫോണ്‍ വിളിച്ചപ്പോള്‍ ബെല്ലടിച്ചുവെങ്കിലും പ്രതികരിച്ചിരുന്നില്ല. പിന്നീട് റെയില്‍വെ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് […]

കാഞ്ഞങ്ങാട്: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് കോട്ടയത്തുനിന്നു മടങ്ങി വരുന്നതിനിടെ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മരിച്ചു. കോളിച്ചാല്‍ മാനടുക്കത്തെ കേക്കടവന്‍ വീട്ടില്‍ കെ.കെ. സന്തോഷ് കുമാര്‍ (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി അന്ത്യോയ എക്‌സ്പ്രസ്സില്‍ സഹപ്രവര്‍ത്തകരോടൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ചാലക്കുടിയില്‍ വെച്ചാണ് വീണത്. കണ്ണൂരിലെത്തിയപ്പോഴാണ് സന്തോഷ് കൂട്ടത്തിലില്ലെന്ന് കൂടെയുള്ളവര്‍ക്ക് മനസ്സിലായത്. ഫോണ്‍ വിളിച്ചപ്പോള്‍ ബെല്ലടിച്ചുവെങ്കിലും പ്രതികരിച്ചിരുന്നില്ല. പിന്നീട് റെയില്‍വെ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് അപകടത്തില്‍പെട്ടതും ആസ്പത്രിയില്‍ എത്തിച്ചതും അറിയുന്നത്. ഇന്നലെ രാത്രിയായിരുന്നു മരണം. മാലക്കല്ലില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തിയിരുന്ന സന്തോഷ് വ്യാപാരി വ്യവസായി ഏകോപനസമിതി മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട്, മലനാട് വികസന സമിതി അംഗം, ജെ.സി.ഐ ചുള്ളിക്കര യൂണിറ്റ് പ്രസിഡണ്ട്, യാദവ സഭ കോളിച്ചാല്‍ യൂണിറ്റ് ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.
കേക്കടവന്‍ വീട്ടീല്‍ ചന്തു മണിയാണി-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സുലോചന. മക്കള്‍: സിദ്ധാര്‍ത്ഥ്, അഭിഷേക്, അദൈ്വത് (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഹരീഷ്, മഹേഷ്(ഗള്‍ഫ്).

Related Articles
Next Story
Share it