റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ഫോര്‍ട്ട് റോഡിലെ വ്യാപാരി, അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലില്‍ ടി.എം. സുലൈമാനാ (64)ണ് അന്തരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് അണങ്കൂര്‍ ജംഗ്ഷനിലെ റോഡിലെ കുഴിയടച്ച് മടങ്ങുമ്പോഴായിരുന്നു മരണം. തുരുത്തിയിലെ പരേതരായ ടി.എസ്. മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ദീര്‍ഘ കാലം ഒമാനിലെ കസബിലായിരുന്നു. ഏതാനും വര്‍ഷമായി ഫോര്‍ട്ട് റോഡില്‍ സഹോദരനോടൊപ്പം നാനോ പ്ലാസ്റ്റ് എന്ന കട നടത്തി വരികയാണ്. നേരത്തെ കാസര്‍കോട്ട് ബസ് ഡ്രൈവറായും പി.എ. കോളേജ് […]

കാസര്‍കോട്: റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ഫോര്‍ട്ട് റോഡിലെ വ്യാപാരി, അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലില്‍ ടി.എം. സുലൈമാനാ (64)ണ് അന്തരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് അണങ്കൂര്‍ ജംഗ്ഷനിലെ റോഡിലെ കുഴിയടച്ച് മടങ്ങുമ്പോഴായിരുന്നു മരണം. തുരുത്തിയിലെ പരേതരായ ടി.എസ്. മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ദീര്‍ഘ കാലം ഒമാനിലെ കസബിലായിരുന്നു. ഏതാനും വര്‍ഷമായി ഫോര്‍ട്ട് റോഡില്‍ സഹോദരനോടൊപ്പം നാനോ പ്ലാസ്റ്റ് എന്ന കട നടത്തി വരികയാണ്. നേരത്തെ കാസര്‍കോട്ട് ബസ് ഡ്രൈവറായും പി.എ. കോളേജ് വാന്‍ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ഫൗസിയ. മക്കള്‍: ഷാഹിന, ജാസിറ, ജുമാന. മരുമക്കള്‍: റാസി ജദീദ് റോഡ് (ഖത്തര്‍), ഷംസു മജല്‍ (ട്രേഡ് ലാന്റ്, കാസര്‍കോട്), ഹൈദര്‍ അലി ടിപ്‌കോ ചെമനാട് (അബുദാബി). സഹോദരങ്ങള്‍: അബ്ദുല്‍ റഹീം, ഷറഫുദ്ദീന്‍, സാറ, ഖദീജ, ഹംസ, ഖലീല്‍, ഇഖ്ബാല്‍. മയ്യത്ത് കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it