കന്യപ്പാടി: വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. ബി.സി റോഡിന് സമീപം ഉര്‍ലിത്തടുക്കയിലെ അബദുല്ല(58)യാണ് മരിച്ചത്. കന്യപ്പാടിക്ക് സമീപം കച്ചവടം നടത്തി വരികയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഖദീജ. മക്കള്‍: ആയിഷത്ത് ജംസീന, റുഖ്‌സാന, റംസീന, നുഹ്മാന്‍, അര്‍ഫാന, ഷഹുല്‍ ഹമീദ്. മരുമക്കള്‍: ബഷീര്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് താഫില്‍. സഹോദരങ്ങള്‍: മൂസ, സുബൈര്‍, ഫാത്തിമ, പരേതരായ മുഹമ്മദ്, മൊയ്തു, ഇബ്രാഹിം, അബ്ദുറഹ്മാന്‍, മജീദ്, ആസ്യമ്മ.