മേല്‍പ്പറമ്പ് എം.സി കുടുംബം ഭൂമി ദാനം ചെയ്തു; കുടിവെള്ള പദ്ധതിക്കും വയോജന കേന്ദ്രത്തിനും കളമൊരുങ്ങുന്നു

മേല്‍പ്പറമ്പ്: ചെമനാട് പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം മേല്‍പ്പറമ്പ് മാക്കോടിലെ പരേതനായ ഡോ. എം.സി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങള്‍ വയോജന കേന്ദ്രത്തിനും ഇവിടേക്കുള്ള വഴിക്കും വേണ്ടി ഭൂമി നല്‍കുകയും നിലവിലുള്ള കുളം പൊതുജനങ്ങള്‍ക്ക് കുടിവെള്ള പദ്ധതിക്ക് വേണ്ടിയും വിട്ടുനല്‍കി.ഡോ. എം.സി ഇബ്രാഹിമിന്റെ നാമഥേയത്തിലാണ് വയോജന കേന്ദ്രം നിലവില്‍ വരിക.ഡോ. എം.സി ഇബ്രാഹിമിന്റെ പത്‌നിയും മുന്‍ പഞ്ചായത്ത് അംഗവുമായ മറിയം ബി കോച്ചനാടും മൂത്തമകന്‍ മുഹമ്മദ് മുനീറും മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഷമീമ ജാസ്മി, മക്കള്‍, മറിയംബി കോച്ചനാടിന്റെ രണ്ടാമത്തെ മകന്‍ […]

മേല്‍പ്പറമ്പ്: ചെമനാട് പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം മേല്‍പ്പറമ്പ് മാക്കോടിലെ പരേതനായ ഡോ. എം.സി ഇബ്രാഹിമിന്റെ കുടുംബാംഗങ്ങള്‍ വയോജന കേന്ദ്രത്തിനും ഇവിടേക്കുള്ള വഴിക്കും വേണ്ടി ഭൂമി നല്‍കുകയും നിലവിലുള്ള കുളം പൊതുജനങ്ങള്‍ക്ക് കുടിവെള്ള പദ്ധതിക്ക് വേണ്ടിയും വിട്ടുനല്‍കി.
ഡോ. എം.സി ഇബ്രാഹിമിന്റെ നാമഥേയത്തിലാണ് വയോജന കേന്ദ്രം നിലവില്‍ വരിക.
ഡോ. എം.സി ഇബ്രാഹിമിന്റെ പത്‌നിയും മുന്‍ പഞ്ചായത്ത് അംഗവുമായ മറിയം ബി കോച്ചനാടും മൂത്തമകന്‍ മുഹമ്മദ് മുനീറും മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഷമീമ ജാസ്മി, മക്കള്‍, മറിയംബി കോച്ചനാടിന്റെ രണ്ടാമത്തെ മകന്‍ ജാബിര്‍ സുല്‍ത്താന്‍, മൂത്തമകള്‍ സൈറ ബാനു, ഇളയ മകള്‍ സഫീറ ബാനു എന്നിവരാണ് ഭൂമി ദാനം ചെയ്തത്. മാക്കോടിലെ താഴ്ത്തട്ടിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ആറുമാസം മുമ്പ് ഈ കുടുംബവും സൈഫുദ്ദീന്‍ മാക്കോട് എം.സി റോഡിന് വേണ്ടി സ്ഥലം നല്‍കിയിരുന്നു.
സ്ഥലത്തിന്റെ ആധാരം ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് സുബൈജാ അബൂബക്കറിന് പഞ്ചായത്ത് ഓഫീസില്‍ വെച്ച് കൈമാറി.

Related Articles
Next Story
Share it