ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം കാസര്‍കോട്ട് തുടങ്ങി; തിരഞ്ഞെടുപ്പ് പരാജയവും കോഴ വിവാദവും ചര്‍ച്ചയാവും

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ആരംഭിച്ചു. സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, പി.കെ കൃഷ്ണദാസ്, എ.പി. അബ്ദുല്ലക്കുട്ടി, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, സുധീര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിയോടെയാണ് യോഗം ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും കേരളത്തിലെ […]

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ ആരംഭിച്ചു. സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, പി.കെ കൃഷ്ണദാസ്, എ.പി. അബ്ദുല്ലക്കുട്ടി, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, സുധീര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിയോടെയാണ് യോഗം ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഇതിന് പുറമെ കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് അന്വേഷണ സംഘം നല്‍കിയ നോട്ടീസ് സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാടും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാന്‍ കഴിയാത്തതും യോഗത്തില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണറിയുന്നത്. കോര്‍കമ്മിറ്റിയും ഇന്ന് ചേരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിക്ക് ഉണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെടുകയായിരുന്നു. കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതും ചില നേതാക്കളുടെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന് പ്രാധാന്യം ഏറെയുണ്ട്.

Related Articles
Next Story
Share it