മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസമായി

കാസര്‍കോട്: കാസര്‍കോട് ജന മൈത്രി പൊലീസ്, ചൗക്കി നുസ്രത്ത് ക്ലബ്ബ്, ട്രോമ കെയര്‍ കമ്മിറ്റി, കെ.എസ് അബ്ദുല്ല ആസ്പത്രി സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. ചൗക്കി നുസ്രത്ത് ക്ലബ്ബില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ്.ഐ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി. സാബു പി.കെ മുഖ്യാഥിതിയായി.കെ.എസ് അബ്ദുല്ല ആസ്പത്രി ഡോ. അലി സമീല്‍, നുസ്രത്ത് ക്ലബ്ബ് പ്രസിഡണ്ട് […]

കാസര്‍കോട്: കാസര്‍കോട് ജന മൈത്രി പൊലീസ്, ചൗക്കി നുസ്രത്ത് ക്ലബ്ബ്, ട്രോമ കെയര്‍ കമ്മിറ്റി, കെ.എസ് അബ്ദുല്ല ആസ്പത്രി സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. ചൗക്കി നുസ്രത്ത് ക്ലബ്ബില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ്.ഐ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി. സാബു പി.കെ മുഖ്യാഥിതിയായി.
കെ.എസ് അബ്ദുല്ല ആസ്പത്രി ഡോ. അലി സമീല്‍, നുസ്രത്ത് ക്ലബ്ബ് പ്രസിഡണ്ട് ശുകൂര്‍ മുക്രി, ട്രോമ കെയര്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി കല്ലുവളപ്പ്, വൈസ് പ്രസിഡണ്ട് സുബൈര്‍ പടുപ്പ്, സ്‌കാനിയ ബെദിര കോലായ് പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത് നസീര്‍, പഞ്ചായത്ത് മെമ്പര്‍ റാഫി എരിയാല്‍, ഉദയന്‍ പെരിയടുക്ക, മഹമൂദ് കുളങ്കര, ഹനീഫ് കടപ്പുറം, സുലേഖ മാഹിന്‍, ഷിനി ജെയ്‌സണ്‍, കദീജ മൊഗ്രാല്‍, മാഹിന്‍ കുന്നില്‍, ബാബുരാജ്, അഹ്‌മദ് ചൗക്കി, ഡോ. മീര നന്ദകുമാര്‍, ഡോ. ഫസീദ്, ജന മൈത്രി ബീറ്റ് ഓഫീസര്‍മാരായ കൃപേഷ്, സന്തോഷ്, ശശിധരന്‍, ഗ്രീഷ്മ, നിസാഫ് കെ.കെ പുറം, റഹീം കടപ്പുറം, സാജി, അഷ്റഫ് കുളങ്കര, സമീര്‍ കെ.കെ പുറം, സത്താര്‍ കുണ്ടത്തില്‍, ശശിധരന്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു. കരീം ചൗക്കി സ്വാഗതവും ഹമീദ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it