ആയിരങ്ങള്‍ക്ക് ആശ്വാസമേകിയ മെഡിക്കല്‍ ക്യാമ്പ്; തളങ്കര സ്‌കൂള്‍ 75 മേറ്റ്‌സിനെ ഒ.എസ്.എ കമ്മിറ്റി ആദരിച്ചു
തളങ്കര: ആയിരങ്ങള്‍ക്ക് ആശ്വാസമേകി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മാതൃകാപരമായ നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തി ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1975 ബാച്ചിനെ (75 മേറ്റ്‌സ്) സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആദരിച്ചു. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. 75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനര്‍ ടി.എ ഖാലിദ്, ട്രഷറര്‍ എം.എ അഹ്മദ്, എം.എ ലത്തീഫ്, കെ.എ […]

തളങ്കര: ആയിരങ്ങള്‍ക്ക് ആശ്വാസമേകി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മാതൃകാപരമായ നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തി ശ്രദ്ധേയരായ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1975 ബാച്ചിനെ (75 മേറ്റ്‌സ്) സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ആദരിച്ചു. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. 75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനര്‍ ടി.എ ഖാലിദ്, ട്രഷറര്‍ എം.എ അഹ്മദ്, എം.എ ലത്തീഫ്, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി. നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒ.എസ്.എ വൈസ് പ്രസിഡണ്ട് കെ.എം ഹനീഫിന് ജനറല്‍ സെക്രട്ടറി ടി.എ ഷാഫി പൊന്നാടയണിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ ലുക്മാനുല്‍ ഹക്കീം, അഡ്വ. വി.എം മുനീര്‍, സെക്രട്ടറിമാരായ എന്‍.എം അബ്ദുല്ല, മജീദ് പള്ളിക്കാല്‍, പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, കെ.എം അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു. സെക്രട്ടറി ബപ്പിടി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.