സാമഗ്രികള്‍ എത്തി; ജനറല്‍ ആസ്പത്രിയില്‍ പുതിയ ലിഫ്റ്റ് ഉടന്‍ ഒരുങ്ങും
കാസര്‍കോട്: ഏറെ മുറവിളികള്‍ക്കൊടുവില്‍ ജനറല്‍ ആസ്പത്രിയില്‍ പുതിയ ലിഫ്റ്റ് ഒരുങ്ങുന്നു. 14 ലക്ഷം രൂപ ചെലവിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള സാമഗ്രികള്‍ കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ എത്തിച്ചു. ഒരു മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ പറയുന്നത്. എറണാകുളത്ത് നിന്നുള്ള കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ജനറല്‍ ആസ്പത്രിയിലെ പ്രധാന ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി ഒരുമാസത്തിലേറെയായി. ഇതേ തുടര്‍ന്ന് രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട സ്ഥിതിയുണ്ടായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ചെറിയ ലിഫ്റ്റ് അത്യാവശ്യ രോഗികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. പ്രധാന […]

കാസര്‍കോട്: ഏറെ മുറവിളികള്‍ക്കൊടുവില്‍ ജനറല്‍ ആസ്പത്രിയില്‍ പുതിയ ലിഫ്റ്റ് ഒരുങ്ങുന്നു. 14 ലക്ഷം രൂപ ചെലവിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള സാമഗ്രികള്‍ കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ എത്തിച്ചു. ഒരു മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ പറയുന്നത്. എറണാകുളത്ത് നിന്നുള്ള കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ജനറല്‍ ആസ്പത്രിയിലെ പ്രധാന ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി ഒരുമാസത്തിലേറെയായി. ഇതേ തുടര്‍ന്ന് രോഗികളെ ചുമന്നുകൊണ്ടുപോകേണ്ട സ്ഥിതിയുണ്ടായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ചെറിയ ലിഫ്റ്റ് അത്യാവശ്യ രോഗികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. പ്രധാന ലിഫ്റ്റ് ഇടക്കിടെ പണിമുടക്കുന്നത് കാരണം പുതിയ ലിഫ്റ്റ് അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇവിടത്തെ ദുരിതം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അതിനിടെയാണ് പുതിയ ലിഫ്റ്റിന് അനുമതിയായത്.