ഉല്‍പ്പാദന മേഖല വികസിപ്പിക്കും; കാസര്‍കോട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും -സിഡ്‌കോ ചെയര്‍മാന്‍
കാസര്‍കോട്: സിഡ്‌കോയുടെ ആഭിമുഖ്യത്തില്‍ ഉല്‍പാദന മേഖല വികസിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരുന്നതായി ചെയര്‍മാന്‍ സി.പി മുരളി പറഞ്ഞു. ഇന്നലെ കാസര്‍കോട് സിഡ്‌കോ എസ്റ്റേറ്റ് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ വ്യാവസായിക മേഖലയില്‍ വലിയതോതിലുള്ള മുന്നേറ്റത്തിന് സിഡ്‌കോയുടെ പ്രവര്‍ത്തനം വഴിവെക്കുമെന്നും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ സിഡ്‌കോക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഡ്‌കോ മലബാര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. പ്രധാനമായും ടാറും മെഴുകുമാണ് മലബാര്‍ മേഖലയിലെ സിഡ്‌കോ […]
കാസര്‍കോട്: സിഡ്‌കോയുടെ ആഭിമുഖ്യത്തില്‍ ഉല്‍പാദന മേഖല വികസിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരുന്നതായി ചെയര്‍മാന്‍ സി.പി മുരളി പറഞ്ഞു. ഇന്നലെ കാസര്‍കോട് സിഡ്‌കോ എസ്റ്റേറ്റ് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ വ്യാവസായിക മേഖലയില്‍ വലിയതോതിലുള്ള മുന്നേറ്റത്തിന് സിഡ്‌കോയുടെ പ്രവര്‍ത്തനം വഴിവെക്കുമെന്നും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ സിഡ്‌കോക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഡ്‌കോ മലബാര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. പ്രധാനമായും ടാറും മെഴുകുമാണ് മലബാര്‍ മേഖലയിലെ സിഡ്‌കോ […]
കാസര്‍കോട്: സിഡ്‌കോയുടെ ആഭിമുഖ്യത്തില്‍ ഉല്‍പാദന മേഖല വികസിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരുന്നതായി ചെയര്‍മാന്‍ സി.പി മുരളി പറഞ്ഞു. ഇന്നലെ കാസര്‍കോട് സിഡ്‌കോ എസ്റ്റേറ്റ് സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ വ്യാവസായിക മേഖലയില്‍ വലിയതോതിലുള്ള മുന്നേറ്റത്തിന് സിഡ്‌കോയുടെ പ്രവര്‍ത്തനം വഴിവെക്കുമെന്നും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ സിഡ്‌കോക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഡ്‌കോ മലബാര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. പ്രധാനമായും ടാറും മെഴുകുമാണ് മലബാര്‍ മേഖലയിലെ സിഡ്‌കോ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിത്തുടങ്ങിയതോടെ ടാറിന്റെ ഉപയോഗം കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തില്‍ പുതിയ മേഖലയില്‍ ശ്രദ്ധപതിപ്പിക്കും. ചെറുകിട വ്യവസായത്തെ കാത്തുസൂക്ഷിക്കുക എന്ന മഹത്തായ ദൗത്യമാണ് സിഡ്‌കോ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഐ.എസ്.ആര്‍.ഒക്ക് ആവശ്യമായ ടൂള്‍സ് അടക്കം സിഡ്‌കോ നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. കേരളത്തില്‍ പ്രധാനമായും പാപ്പനംകോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഉല്‍പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മലബാര്‍ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ മൂലധന നിക്ഷേപത്തിന് സര്‍ക്കാറിന്റെ സഹായം പ്രതീക്ഷിക്കുന്നു. വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വലിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സിഡ്‌കോ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നും സി.പി മുരളി പറഞ്ഞു. ഒരു ലക്ഷം സംരഭങ്ങളെന്ന വ്യവസായ വകുപ്പിന്റെ പദ്ധതികളോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സിഡ്‌കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റിലെ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ഓഫീസ് സന്ദര്‍ശിച്ച അദ്ദേഹം ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ കണ്ട് മനസ്സിലാക്കി. റോഡ്, വെള്ളം അടക്കം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പട്ടയ വിഷയത്തില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കാസര്‍കോട്ടെ എസ്റ്റേറ്റില്‍ 360 പേര്‍ക്ക് ഇതിനകം തൊഴിലവസരം ലഭ്യമായിട്ടുണ്ട്. 72 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മൊത്തം 15.9 ഏക്കര്‍ ഭൂമിയുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന ഒരേക്കറോളം വരുന്ന ഭൂമിയിലേക്ക് കൂടുതല്‍ സംരംഭകരെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുരളി വ്യക്തമാക്കി. സി.ടി അഹമ്മദലി ചെയര്‍മാനായിരുന്നപ്പോള്‍ കാസര്‍കോട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഗാല എന്ന പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കാസര്‍കോട് സിഡ്‌കോ എസ്റ്റേറ്റില്‍ പുതിയ ഉണര്‍വുണ്ടാകും. സി.ടി അഹമ്മദലി അടക്കമുള്ള മുന്‍കാല ചെയര്‍മാന്‍മാരുടെ നേതൃത്വം സിഡ്‌കോയ്ക്ക് വലിയ ഉണര്‍വേകിയിട്ടുണ്ടെന്നും സി.പി മുരളി പറഞ്ഞു. സിഡ്‌കോ എസ്റ്റേറ്റുകളില്‍ സംരംഭകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നിവേദനം പ്രസിഡണ്ട് രാജാറാം പെര്‍ള, വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ്, ജില്ലാ കമ്മിറ്റിയംഗം എ. പ്രസന്നചന്ദ്രന്‍ എന്നിവര്‍ കൈമാറി.