മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പോ ശ്രദ്ധേയമായി
കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച 'മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ് പോ' ശ്രദ്ധേയമായി. ഐ.പി.എല്‍-കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ രണ്ട് പതിറ്റാണ്ടായി ശ്രദ്ധേയ സാന്നിധ്യമായ ഇന്‍വെസ്റ്റ് അവന്യൂസിന്റെ ആഭിമുഖ്യത്തിലാണ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടന്നത്.മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ് പോ സി.എം.ഡി എ.കെ.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വ്യവസായ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരമായ […]

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മംഗളൂരുവിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തി കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച 'മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ് പോ' ശ്രദ്ധേയമായി. ഐ.പി.എല്‍-കേരള രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ രണ്ട് പതിറ്റാണ്ടായി ശ്രദ്ധേയ സാന്നിധ്യമായ ഇന്‍വെസ്റ്റ് അവന്യൂസിന്റെ ആഭിമുഖ്യത്തിലാണ് പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടന്നത്.
മാംഗ്ലൂര്‍ പ്രോപ്പര്‍ട്ടി എക്‌സ് പോ സി.എം.ഡി എ.കെ.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വ്യവസായ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരമായ മംഗളൂരുവില്‍ നിരവധി കൊമേഴ്ഷ്യല്‍-റസിഡന്‍ഷ്യ ല്‍ പ്രൊജക്ടുകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കും നിക്ഷേപ മെന്ന നിലയിലും ഇവ സ്വന്തമാക്കാന്‍ കമ്പനികള്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ടെന്ന് എ.കെ.എ സിദ്ദീഖ് പറഞ്ഞു.
സമാപന യോഗത്തില്‍ കോവിഡിന് ശേഷമുള്ള ബിസിനസ് സാഹചര്യങ്ങളില്‍ നിങ്ങളുടെ പണം എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാം എന്ന വിഷയത്തില്‍ മാനേജ്‌മെന്റ് വിദഗ്ധനും മോട്ടിവേഷണല്‍ സ്പീക്കറും ഹോപ്പ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സയ്ഫ് സുല്‍ത്താന്‍ സംസാരിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ഉപദേശം, വസ്തുവകകളുടെ മൂല്യനിര്‍ണ്ണയം കണക്കാക്കല്‍, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതികളുടെ ഏകോപനവും മാര്‍ക്കറ്റിംഗും, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍, കണ്‍വേര്‍ഷന്‍, ഡോക്യുമെന്റേഷന്‍, ലൈസന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഇന്‍വെസ്റ്റ് അവന്യൂസ് നല്‍കി വരുന്നു.