കാഞ്ഞങ്ങാട്: വീഴ്ചയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാങ്ക് മാനേജര്‍ മരിച്ചു. കേരള ബാങ്ക് ആലാമിപ്പള്ളി ബ്രാഞ്ച് മാനേജര്‍ കാഞ്ഞങ്ങാട് റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ എം.ടി. കൃഷ്ണകുമാര്‍ (56)ആണ് മരിച്ചത്. ബാങ്ക് കെട്ടിടത്തിന്റെ പടിയിറങ്ങുമ്പോഴാണ് വീണത്. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോണ് മരിച്ചത്. നേരത്തെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. സി.പി.എം ആവിക്കര മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതനായ സി.വി.കരുണാകരന്‍ മാസ്റ്ററുടെയും ആവിക്കര എ.എല്‍.പി സ്‌കൂള്‍ റിട്ട.പ്രഥമാധ്യാപിക എം.ടി.രമണിയുടെയും മകനാണ്. ഭാര്യ: വിദ്യ(പി.ഡബ്ല്യു.ഡി ജീവനക്കാരി കാഞ്ഞങ്ങാട്). മക്കള്‍: വിഷ്ണു, വിഘ്‌നേശ് (ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: വത്സല (ബഹ്‌റിന്‍), സീമ, ശ്രീജ.