പയ്യന്നൂര്‍: കണ്ടോത്ത് ദേശീയ പാതയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയില്‍ കുടുങ്ങിയയാളെ ഓട്ടോ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. കണ്ടോത്ത് ഷാര്‍ജ പാലസ് ഹോട്ടലിന് സമീപത്താതാണ് സംഭവം. ഓട്ടോയില്‍ കുടുങ്ങിയ കാങ്കോല്‍ സ്വദേശി പ്രകാശനെ പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നി രക്ഷാസേന ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി പുത്തെടുക്കുകയായിരുന്നു. ഇദ്ദേഹത്തെയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും സേനയുടെ ആംബുലന്‍സില്‍ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കേശവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ജീവനക്കാരായ രാകേഷ്, ജയേഷ്, രജിലേഷ്, ലിഗേഷ്, ജിജേഷ്, ഇര്‍ഷാദ്, അനൂപ്, രാമചന്ദ്രന്, ഗോപാലന്, രാജീവന് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.