കോഴിയിറച്ചി ആവശ്യപ്പെട്ട് എത്തിയ ആള്‍ കടയ്ക്ക് മുന്നില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മുങ്ങി; അന്വേഷണത്തില്‍ മോഷണം പോയ വാഹനമാണെന്ന് കണ്ടെത്തി

കാസര്‍കോട്: ചെറുവത്തൂരില്‍ നിന്ന് ഇന്നലെ മോഷ്ടിച്ച സ്‌കൂട്ടര്‍ കാസര്‍കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒരാള്‍ സ്‌കൂട്ടറില്‍ മാര്‍ക്കറ്റ് റോഡിലെ കടയിലെത്തി 10 കിലോ ചിക്കന്‍ ആവശ്യപ്പെട്ടു. സ്‌കൂട്ടര്‍ അവിടെ നിര്‍ത്തി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയും ആള്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ചെറുവത്തൂരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സഹകരണ […]

കാസര്‍കോട്: ചെറുവത്തൂരില്‍ നിന്ന് ഇന്നലെ മോഷ്ടിച്ച സ്‌കൂട്ടര്‍ കാസര്‍കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപമാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒരാള്‍ സ്‌കൂട്ടറില്‍ മാര്‍ക്കറ്റ് റോഡിലെ കടയിലെത്തി 10 കിലോ ചിക്കന്‍ ആവശ്യപ്പെട്ടു. സ്‌കൂട്ടര്‍ അവിടെ നിര്‍ത്തി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയും ആള്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ചെറുവത്തൂരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അറിഞ്ഞത്. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ മയിച്ചയിലെ ബി. ജയപ്രകാശിന്റേതാണ് സ്‌കൂട്ടര്‍. ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ചീമേനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്‌കൂട്ടര്‍ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെകുറിച്ച് അന്വേഷിച്ചുവരുന്നു.

Related Articles
Next Story
Share it