കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിന് മാലിക്ദീനാര്‍ പള്ളി കമ്മിറ്റി പദ്ധതികളാവിഷ്‌ക്കരിച്ചു

കാസര്‍കോട്: വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയായ കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി. കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇമാമയുമായി സഹകരിച്ചാണ് വില്ലേജ് എന്‍പവര്‍മെന്റ് പ്രൊജക്ട് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഇവിടെത്തെ ഗ്രാമവാസികളുടെ വിദ്യഭ്യാസ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തും. കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളും മസ്ജിദുകളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി […]

കാസര്‍കോട്: വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയായ കൊണ്ടപ്പള്ളിയില്‍ വിദ്യഭ്യാസ മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി.
കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇമാമയുമായി സഹകരിച്ചാണ് വില്ലേജ് എന്‍പവര്‍മെന്റ് പ്രൊജക്ട് എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ഇവിടെത്തെ ഗ്രാമവാസികളുടെ വിദ്യഭ്യാസ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തും. കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളും മസ്ജിദുകളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കൊണ്ടപ്പള്ളിയില്‍ നിന്ന് എത്തിയ പ്രതിനിധി സംഘത്തിന് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സ്വീകരണം നല്‍കി. കൊണ്ടപ്പള്ളി മുബാറക് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍സലാം, സെക്രട്ടറി അമീര്‍ സാഹിബ്, അധ്യാപകരായ അബ്ദുല്ല ഹസ്രത്ത്, ഷബീര്‍ ഹസ്രത്ത്, എക്കണോമിക്‌സ് ലക്ചറര്‍ സമീര്‍ പാഷ എന്നിവരുടെ നേതൃത്വത്തിലുള്ള 15അംഗ സംഘമാണ് മാലിക് ദീനാര്‍ പള്ളിയടക്കം കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. സ്വീകരണ ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളികമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍റഹ്‌മാന്‍, ടി.എ ഷാഫി, അക്കാദമി മാനേജര്‍ കെ.എച്ച് അഷ്‌റഫ്, അസി. മാനേജര്‍ എന്‍.കെ അമാനുല്ല, കമ്മിറ്റി അംഗങ്ങളായ അസ്ലം പടിഞ്ഞാര്‍, അഹമ്മദ് ഹാജി അങ്കോല, പി.എ സത്താര്‍ ഹാജി, വെല്‍ക്കം മുഹമ്മദ് ഹാജി, ഇമാമ ജനറല്‍ സെക്രട്ടറി സ്വാദിഖ് ഹുദവി ആലംപാടി, ഹാദിയ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ സഫ്‌വാന്‍ ഹുദവി, വില്ലേജ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ സുഹൈല്‍ ഹുദവി മൗവ്വല്‍, ഇമാമ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സമദ് ഹുദവി പ്രസംഗിച്ചു.
ഇമാമ ട്രഷറര്‍ അഫ്‌സല്‍ ഹുദവി എം.എസ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it