മലയാളി സമൂഹം പോറ്റമ്മ നാടിനെ നെഞ്ചിലേറ്റിയവര്‍-ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍

ദുബായ്: പോറ്റമ്മ നാടായ യു.എ.ഇയെ നെഞ്ചിലേറ്റിയവരാണ് മലയാളി സമൂഹമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ സാബില്‍ അഭിപ്രായപ്പെട്ടു. അമ്പത്തിയൊന്നാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്റ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. പി.എ ഗ്രൂപ്പ് ചെയര്‍മാനും യുവ വ്യവസായിയുമായ […]

ദുബായ്: പോറ്റമ്മ നാടായ യു.എ.ഇയെ നെഞ്ചിലേറ്റിയവരാണ് മലയാളി സമൂഹമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ സാബില്‍ അഭിപ്രായപ്പെട്ടു. അമ്പത്തിയൊന്നാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കൈന്റ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. പി.എ ഗ്രൂപ്പ് ചെയര്‍മാനും യുവ വ്യവസായിയുമായ സല്‍മാന്‍ ബിന്‍ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ഏറ്റവും കൂടുതല്‍ പേരെ രക്തദാനം നല്‍കുന്നതിനായി എത്തിച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി എന്നിവക്കുള്ള അനുമോദന പത്രം സമ്മാനിച്ചു. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അഡ്വ.സാജിദ് അബൂബക്കര്‍, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കള, റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഹാരിസ് ബെദിര, ഇബ്രാഹിം മുണ്ട്യത്തടുക്ക, സലാം ഹാജി വെല്‍ഫിറ്, ടി.ആര്‍. ഹനീഫ് മേല്‍പറമ്പ്, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ദീന്‍, സലാം തട്ടാനിച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it