അടുക്കത്ത്ബയലില്‍ മജ്‌ലിസുല്‍ ഖുര്‍ആന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു

കാസര്‍കോട്: അടുക്കത്ത്ബയല്‍ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ ആണ്‍കുട്ടികള്‍ക്കുള്ള മജ്‌ലിസുല്‍ ഖുര്‍ആന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. മജ്‌ലിസുല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് കെട്ടിട സമര്‍പ്പണം നടത്തി. കുമ്പോല്‍ സയ്യിദ് കെ.എസ്. അലിതങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കര അധ്യക്ഷതവഹിച്ചു. 2001ല്‍ ആരംഭിച്ച എജ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ ഇതുവരെയായി 116 ആണ്‍കുട്ടികളും 108 പെണ്‍കുട്ടികളും ഖുര്‍ആന്‍ മനപാഠമാക്കിയും 35 കുട്ടികള്‍ വണ്‍ഡേ ദൗറയിലൂടെ മണിക്കൂറുകള്‍ക്കകം ഖുര്‍ആന്‍ കാണാതെ […]

കാസര്‍കോട്: അടുക്കത്ത്ബയല്‍ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ ആണ്‍കുട്ടികള്‍ക്കുള്ള മജ്‌ലിസുല്‍ ഖുര്‍ആന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. മജ്‌ലിസുല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് കെട്ടിട സമര്‍പ്പണം നടത്തി. കുമ്പോല്‍ സയ്യിദ് കെ.എസ്. അലിതങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കര അധ്യക്ഷതവഹിച്ചു. 2001ല്‍ ആരംഭിച്ച എജ്യുക്കേഷന്‍ ട്രസ്റ്റിന് കീഴില്‍ ഇതുവരെയായി 116 ആണ്‍കുട്ടികളും 108 പെണ്‍കുട്ടികളും ഖുര്‍ആന്‍ മനപാഠമാക്കിയും 35 കുട്ടികള്‍ വണ്‍ഡേ ദൗറയിലൂടെ മണിക്കൂറുകള്‍ക്കകം ഖുര്‍ആന്‍ കാണാതെ ഓതിക്കേള്‍പ്പിച്ച് സ്ഥാപനത്തിന് മികവ് പകര്‍ന്നു. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. അബൂബക്കര്‍, ഹാഷിം തങ്ങള്‍, പ്രിന്‍സിപ്പള്‍ ഹാഫിസ് ഹാഷിം അഹ്‌സനി, ഹാഫിസ് അബ്ദുല്‍ ഖയ്യൂം, ഖാദര്‍ ചെങ്കള, അച്ചു നായന്മാര്‍മൂല, യു.കെ. യൂസഫ്, മഹ്‌മൂദ് സഫര്‍, സി.എം. അബ്ദുല്ല, കെ.എ.ഹസൈനാര്‍, സിദ്ധിഖ് ബേവിഞ്ച, ഇക്ബാല്‍, ജലീല്‍ കോയ, എം.ടി., എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, എം.ടി. മുഹമ്മദ് ഹാജി, ഹക്കീം കോഴിത്തിടില്‍, അബ്ദുല്‍ റഹ്‌മാന്‍ പൂച്ചക്കാട്, ഷറഫുദ്ദീന്‍, അക്ബര്‍ അലി, കബീര്‍ ബേവിഞ്ച, നവാസ് ആലംപാടി, അമീര്‍ മദീന തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എം. മുനീര്‍ സ്വാഗതവും ടി.കെ. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it