യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പള്ളിക്കരയിലെ അഖിലിനെ(21) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കീഴൂരിലെ അച്ചു എന്ന അശ്വിന്‍കുമാറിനെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കുന്ന് ഭരണി ഉല്‍സവദിവസം രാത്രി 1.30 മണിയോടെയാണ് സംഭവം. ഉല്‍സവം കാണാനെത്തിയ അഖിലിനെ പാലക്കുന്നിലെ മെഡിക്കല്‍ ഷോപ്പിന് സമീപത്ത് വെച്ച് അശ്വിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.അഖിലിന്റെ പരാതിയില്‍ അശ്വിന്‍കുമാര്‍, സൗരവ് എന്നിവര്‍ക്കും […]

ബേക്കല്‍: യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ പള്ളിക്കരയിലെ അഖിലിനെ(21) വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കീഴൂരിലെ അച്ചു എന്ന അശ്വിന്‍കുമാറിനെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കുന്ന് ഭരണി ഉല്‍സവദിവസം രാത്രി 1.30 മണിയോടെയാണ് സംഭവം. ഉല്‍സവം കാണാനെത്തിയ അഖിലിനെ പാലക്കുന്നിലെ മെഡിക്കല്‍ ഷോപ്പിന് സമീപത്ത് വെച്ച് അശ്വിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
അഖിലിന്റെ പരാതിയില്‍ അശ്വിന്‍കുമാര്‍, സൗരവ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഇടതുഷോള്‍ഡറിന് കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ അഖില്‍ മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ എസ്.ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ബാബു, സുധീഷ്, പ്രവീണ്‍ എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it