പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് ഇസ്സത്ത് നഗറിലെ റിയാസുദ്ദീനെ (47)യാണ് ഡി. ഐ.ജി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപത്തുവച്ച് കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പ്രേമരാജന്‍, ചെറുപുഴ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, മേല്‍പറമ്പ് എസ്.ഐ മുരളീധരന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ തുണി വ്യാപാരം നടത്തി വരുന്ന ആളാണ് റിയാസുദ്ദീനെന്ന് പൊലീസ് പറഞ്ഞു. […]

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് ഇസ്സത്ത് നഗറിലെ റിയാസുദ്ദീനെ (47)യാണ് ഡി. ഐ.ജി സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപത്തുവച്ച് കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പ്രേമരാജന്‍, ചെറുപുഴ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, മേല്‍പറമ്പ് എസ്.ഐ മുരളീധരന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ തുണി വ്യാപാരം നടത്തി വരുന്ന ആളാണ് റിയാസുദ്ദീനെന്ന് പൊലീസ് പറഞ്ഞു. ഉദുമ പഞ്ചായത്തില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് കേസിലെ പരാതിക്കാരി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ് പ്രണയം നടിച്ച് പീഡിപ്പിച്ചതിന് കാസര്‍കോട് പൊലീസാണ് റിയാസുദ്ദീനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനുശേഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച വയ്ക്കും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 21 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസാണ് ബലാത്സംഗത്തിന് കേസെടുത്തിരുന്നത്. എന്നാല്‍ കേസിലെ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറിയത്. കേസിലെ പ്രതികളായ ഉദുമ ബേവൂരിലെ എം.എം മുഹമ്മദ് അഷ്‌റഫ് (32), പടിഞ്ഞാറിലെ പി.എം അബ്ദുറഹ്‌മാന്‍ (33), ഉദുമ കൊപ്പലിലെ കെ.വി മുനീര്‍ (35), പടിഞ്ഞാറിലെ മുഹമ്മദ് ആസിഫ് (24) എന്നിവര്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അതിക്രമത്തിന് ഇരയായ യുവതി ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാകോടതി ജാമ്യാപേക്ഷ റദ്ദാക്കിയിരുന്നു.

Related Articles
Next Story
Share it