അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍; പിടിയിലായത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെയാണ് എന്‍.ഐ.എ കണ്ണൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രി കണ്ണൂര്‍ ബേരത്തുള്ള വാടക വീട്ടില്‍ നിന്നാണ് സവാദിനെ പിടികൂടിയത്. ഇവിടെ ആശാരിപ്പണിയെടുത്ത് കഴിയുകയായിരുന്നു. 2010 ജൂലൈയില്‍ സംഭവത്തിന് ശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ തുക പ്രഖ്യാപിച്ചിരുന്നു. സവാദ് […]

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെയാണ് എന്‍.ഐ.എ കണ്ണൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രി കണ്ണൂര്‍ ബേരത്തുള്ള വാടക വീട്ടില്‍ നിന്നാണ് സവാദിനെ പിടികൂടിയത്. ഇവിടെ ആശാരിപ്പണിയെടുത്ത് കഴിയുകയായിരുന്നു. 2010 ജൂലൈയില്‍ സംഭവത്തിന് ശേഷം 13 വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ തുക പ്രഖ്യാപിച്ചിരുന്നു. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്നും ആരാണ് ഒളിവില്‍ പാര്‍പ്പിച്ചതെന്നും എന്‍.ഐ.എ വ്യക്തമാക്കിയിട്ടില്ല. സവാദിനെ കണ്ടെത്താനായി നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നു. സവാദിനെ കൊച്ചിയിലെത്തിച്ചുവെന്നാണ് സൂചന. നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ കൃത്യമായ ആസൂത്രണം പ്രതികള്‍ നടത്തിയിരുന്നെങ്കിലും ചില പ്രതികള്‍ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് സവാദ് ഒളിവില്‍ പോയതെങ്കിലും നാസര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കീഴടങ്ങി. സവാദ് കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 13ന് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചിരുന്നു. ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം.കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു. ടി.ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.