ദമ്പതികളെ അക്രമിച്ച് സ്വര്‍ണ്ണവും കാറും കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ദമ്പതികളെ അക്രമിച്ച് സ്വര്‍ണ്ണവും പണവും കാറും കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ റോഡിലെ ദേവദാസിനേയും ഭാര്യ ലളിതയേയും വീട്ടില്‍ അതിക്രമിച്ച് കയറി അടിച്ചുവീഴ്ത്തിയശേഷം 40 പവന്‍ സ്വര്‍ണ്ണാഭരണവും 20,000 രൂപയും കാറും കവര്‍ച്ചചെയ്ത കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറും മൂന്നാംമൈല്‍ അഞ്ചാംവയല്‍ സ്വദേശിയുമായ ബി. ദാമോദരന്‍ (45) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനും സംഘവുമാണ് അറസ്റ്റുചെയ്തത്. […]

കാഞ്ഞങ്ങാട്: ദമ്പതികളെ അക്രമിച്ച് സ്വര്‍ണ്ണവും പണവും കാറും കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ റോഡിലെ ദേവദാസിനേയും ഭാര്യ ലളിതയേയും വീട്ടില്‍ അതിക്രമിച്ച് കയറി അടിച്ചുവീഴ്ത്തിയശേഷം 40 പവന്‍ സ്വര്‍ണ്ണാഭരണവും 20,000 രൂപയും കാറും കവര്‍ച്ചചെയ്ത കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറും മൂന്നാംമൈല്‍ അഞ്ചാംവയല്‍ സ്വദേശിയുമായ ബി. ദാമോദരന്‍ (45) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനും സംഘവുമാണ് അറസ്റ്റുചെയ്തത്. അഞ്ചാംമൈലിലെ വീടിന് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. അക്രമത്തിനുശേഷം മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു ദാമോദരന്‍. ഒരാഴ്ച മുമ്പ് ഇയാള്‍ നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വലവീശുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് കവര്‍ച്ച നടന്നത്. സംഘത്തിന്റെ സൂത്രധാരനായ ഒന്നാംപ്രതി മൂന്നാംമൈലിലെ രാജേന്ദ്രന്‍, മറ്റൊരു പ്രതി ബാലൂരിലെ സുരേശന്‍ എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ദാമോദരനും കല്യാണ്‍റോഡിലെ അശ്വിന്‍, ഓട്ടോഡ്രൈവര്‍ നെല്ലിത്തറയിലെ മുകേഷ് എന്നിവരും പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ദാമോദരനെ പിടികൂടിയത്. അശ്വിനും മുകേഷും ഒളിവിലാണ്. കര്‍ണ്ണാടകയിലുള്ള അശ്വിന്റെ ബന്ധുവീട്ടിലായിരുന്നു ഏറെക്കാലം ഒളിവില്‍ കഴിഞ്ഞതെന്ന് അറസ്റ്റിലായ ദാമോദരന്‍ പൊലീസിന് മൊഴി നല്‍കി. അവിടെനിന്നും ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തിയശേഷമാണ് അഞ്ചുദിവസം മുമ്പ് അതീവരഹസ്യമായി വീട്ടിലെത്തിയത്.

Related Articles
Next Story
Share it