അസുഖം മൂലം ചികിത്സയിലായിരുന്ന മദ്രസാ അധ്യാപകന്‍ അന്തരിച്ചു

തളങ്കര: പ്രമേഹം സംബന്ധമായ അസുഖം മൂര്‍ച്ഛിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മദ്രസാ അധ്യാപകന്‍ അന്തരിച്ചു. മംഗളൂരു കിന്യ സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ അബ്ബാസ് മുസ്ല്യാര്‍ (49) ആണ് അന്തരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് കാലിന് വ്രണം വന്ന് ചികിത്സയിലായിരുന്ന അബ്ബാസ് മുസ്ല്യാര്‍ക്ക് വേണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ ഉദാരമതികള്‍ സഹായ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടയിലായിരുന്നു അന്ത്യം. നേരത്തെ കന്യാനയിലും അറന്തോട് പള്ളിയിലും ജോലി ചെയ്തിട്ടുണ്ട്. തളങ്കര കെ.കെ പുറത്തും ഏതാനും വര്‍ഷക്കാലം […]

തളങ്കര: പ്രമേഹം സംബന്ധമായ അസുഖം മൂര്‍ച്ഛിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മദ്രസാ അധ്യാപകന്‍ അന്തരിച്ചു. മംഗളൂരു കിന്യ സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ അബ്ബാസ് മുസ്ല്യാര്‍ (49) ആണ് അന്തരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് കാലിന് വ്രണം വന്ന് ചികിത്സയിലായിരുന്ന അബ്ബാസ് മുസ്ല്യാര്‍ക്ക് വേണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ ഉദാരമതികള്‍ സഹായ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടയിലായിരുന്നു അന്ത്യം. നേരത്തെ കന്യാനയിലും അറന്തോട് പള്ളിയിലും ജോലി ചെയ്തിട്ടുണ്ട്. തളങ്കര കെ.കെ പുറത്തും ഏതാനും വര്‍ഷക്കാലം താമസിച്ചിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: നവാസ് ഷരീഫ്, ഹൈദരലി, മുക്താര്‍, അബ്ദുസമദ്, നഫിയത്ത് ഷംന.

Related Articles
Next Story
Share it