ചികിത്സയിലായിരുന്ന മദ്രസാധ്യാപകന്‍ മരിച്ചു

കുമ്പള: കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസയിലെ സദര്‍ മുഅല്ലിമും കുമ്പള കുണ്ടങ്കരടുക്ക ത്വാഹ ഹിദായത്ത് മദ്രസ, കുമ്പള മാവിനക്കട്ടയിലെ റഹ്‌മാനിയ്യ മദ്രസ എന്നിവിടങ്ങളിലെ അധ്യാപകനുമായ മൊഗ്രാല്‍ കൊപ്പളം എസ്.എ ഹൗസിലെ എസ്.എ അബ്ദുല്‍ഖാദര്‍ മൗലവി (48) അന്തരിച്ചു. പരേതരായ കൊപ്പളം എസ്.എ മുഹമ്മദ്-ഫാത്തിമാ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കുമ്പള ശാന്തിപ്പള്ളത്തായിരുന്നു താമസം. ഭാര്യമാര്‍: മൈമൂന, […]

കുമ്പള: കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസയിലെ സദര്‍ മുഅല്ലിമും കുമ്പള കുണ്ടങ്കരടുക്ക ത്വാഹ ഹിദായത്ത് മദ്രസ, കുമ്പള മാവിനക്കട്ടയിലെ റഹ്‌മാനിയ്യ മദ്രസ എന്നിവിടങ്ങളിലെ അധ്യാപകനുമായ മൊഗ്രാല്‍ കൊപ്പളം എസ്.എ ഹൗസിലെ എസ്.എ അബ്ദുല്‍ഖാദര്‍ മൗലവി (48) അന്തരിച്ചു. പരേതരായ കൊപ്പളം എസ്.എ മുഹമ്മദ്-ഫാത്തിമാ ദമ്പതികളുടെ മകനാണ്.
അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കുമ്പള ശാന്തിപ്പള്ളത്തായിരുന്നു താമസം. ഭാര്യമാര്‍: മൈമൂന, പരേതയായ കുല്‍സു. മക്കള്‍: കൗസര്‍, കലന്തര്‍, ഖുബൈബ്, കൗലത്ത്, മാജിദ (എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എസ്.എ മൂസ, എസ്.എ മൊയ്തീന്‍, എസ്.എ ഇബ്രാഹിം, മറിയമ്മ, ഖദീജ, പരേതനായ അബ്ദുല്‍ റഹ്‌മാന്‍, എസ്എ അബ്ബാസ്, അബ്ദുല്ല.
മയ്യിത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിര്യാണത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, കുമ്പള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അസോസിയേഷന്‍, മൊഗ്രാല്‍ ദേശീയവേദി, സിറ്റിസണ്‍ കടവത്ത്, മൊഗ്രാല്‍ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

Related Articles
Next Story
Share it