ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു

കാഞ്ഞങ്ങാട്: ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിന് സമീപത്തെ ബിസ്മില്ല ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. സിലിണ്ടര്‍ പുറത്തെത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസറുദ്ദീന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. ഇതിനു ശേഷം സിലണ്ടറില്‍ അവശേഷിച്ച ഗ്യാസ് റെഗുലേറ്ററിന്റെ സഹായത്തോടെ പുറത്തേക്ക് ഒഴുകുന്നത് സുരക്ഷിതമായി തടഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തുന്നതിന് മുന്‍പ് അരമണിക്കൂറോളം തീപിടിച്ച സിലിണ്ടര്‍ […]

കാഞ്ഞങ്ങാട്: ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിന് സമീപത്തെ ബിസ്മില്ല ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. സിലിണ്ടര്‍ പുറത്തെത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസറുദ്ദീന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. ഇതിനു ശേഷം സിലണ്ടറില്‍ അവശേഷിച്ച ഗ്യാസ് റെഗുലേറ്ററിന്റെ സഹായത്തോടെ പുറത്തേക്ക് ഒഴുകുന്നത് സുരക്ഷിതമായി തടഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തുന്നതിന് മുന്‍പ് അരമണിക്കൂറോളം തീപിടിച്ച സിലിണ്ടര്‍ റോഡരികില്‍ കിടന്നു കത്തികൊണ്ടിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാത കൂടിയാണ് ഇത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ പി.കെ. ബാബുരാജ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ രാജന്‍ തൈവളപ്പില്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വരുണ്‍ രാജ്, അജിത്ത്, സുധീഷ്, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it