കാഞ്ഞങ്ങാട്: പയ്യന്നൂരില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ ശിവപ്രസാദ് (28), ഏഴിലോട് പുറച്ചേരിയിലെ ആര്യ (21) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകീട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ് പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കിഴക്കേ വെള്ളിക്കോത്ത് സ്വദേശി രവിയുടെ മകനാണ് ശിവപ്രസാദ്.