അച്ഛന് കരള്‍ പകുത്തു നല്‍കി മകന്റെ സ്‌നേഹം; ഇരുവരെയും കാക്കാന്‍ നാടിന്റെ സ്‌നേഹക്കൂട്ട്

കാഞ്ഞങ്ങാട്: മകന്‍ അച്ഛന് കരള്‍ പകുത്തുനല്‍കി ഉയിര് കാത്തപ്പോള്‍ കുടുംബത്തെ കാക്കാന്‍ നാടും കരുതലുമായി കൂടെനിന്നു. ബളാല്‍ പഞ്ചായത്തിനാണ് മകന്‍ അച്ഛന് കരള്‍ പകുത്തുനല്‍കിയ സ്‌നേഹത്തിന് പിന്നാലെ ഇവരെ ചേര്‍ത്തുപിടിക്കാനിറങ്ങിയ നാടിന്റെ വലിയ സ്‌നേഹത്തിന്റെ കഥപറയാനുള്ളത്.കരള്‍ രോഗം ബാധിച്ച വള്ളിക്കടവിലെ സ്‌കറിയ ഐസക്കിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ എഡിസണ്‍ സ്‌കറിയയാണ് കരള്‍ നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ തടസമുണ്ടെങ്കില്‍ അതുമാറ്റാന്‍ ഹൈക്കോടതിയുടെ അംഗീകാരവും നേടിയാണ് മകന്‍ അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ മാസം ആറിന് എറണാകുളത്തെ […]

കാഞ്ഞങ്ങാട്: മകന്‍ അച്ഛന് കരള്‍ പകുത്തുനല്‍കി ഉയിര് കാത്തപ്പോള്‍ കുടുംബത്തെ കാക്കാന്‍ നാടും കരുതലുമായി കൂടെനിന്നു. ബളാല്‍ പഞ്ചായത്തിനാണ് മകന്‍ അച്ഛന് കരള്‍ പകുത്തുനല്‍കിയ സ്‌നേഹത്തിന് പിന്നാലെ ഇവരെ ചേര്‍ത്തുപിടിക്കാനിറങ്ങിയ നാടിന്റെ വലിയ സ്‌നേഹത്തിന്റെ കഥപറയാനുള്ളത്.
കരള്‍ രോഗം ബാധിച്ച വള്ളിക്കടവിലെ സ്‌കറിയ ഐസക്കിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മകനും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ എഡിസണ്‍ സ്‌കറിയയാണ് കരള്‍ നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ തടസമുണ്ടെങ്കില്‍ അതുമാറ്റാന്‍ ഹൈക്കോടതിയുടെ അംഗീകാരവും നേടിയാണ് മകന്‍ അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഈ മാസം ആറിന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇരുവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. നാട്ടുകാരുടെ ചേര്‍ത്തുപിടിക്കലിലാണ് ശസ്ത്രക്രിയ നടന്നത്. 30 ലക്ഷം രൂപയാണ് ചെലവായത്. ശസ്ത്രക്രിയയുടെ തുടക്കം മുതല്‍ നാട് ഇവരുടെ കൂടെയുണ്ട്. നിര്‍ധന കുടുംബത്തിന്റെ ഇനിയുള്ള മുന്നോട്ട് പോക്ക് ദുരിത പൂര്‍ണ്ണമായതിനാല്‍ ഇവര്‍ക്കൊപ്പം ഇപ്പോള്‍ നാടും സഞ്ചരിക്കുകയാണ്. ഈ കുടുംബത്തെ കാക്കാന്‍ ഒന്നിച്ച് നാട് ശസ്ത്രക്രിയാ ചെലവും തുടര്‍ ചികിത്സയ്ക്കുള്ള പണവും കണ്ടെത്താന്‍ കഴിഞ്ഞ ദിവസം ബിരിയാണി ചാലഞ്ച് നടത്തി. 11,000ത്തോളം ബിരിയാണി വിറ്റ് നാട് ഇവര്‍ക്ക് വേണ്ടി നിലകൊണ്ടു.

Related Articles
Next Story
Share it