കളഞ്ഞു കിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥനെ തിരിച്ചേല്‍പിച്ച് ഹോട്ടലുടമ മാതൃകയായി

വിദ്യാനഗര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമയെ തിരിച്ചേല്‍പിച്ച് ഹോട്ടലുടമ മാതൃകയായി. വിദ്യാനഗറിലെ കോടതി പരിസരത്ത് ഫിഷ് ആന്റ് റൈസ് ഹോട്ടല്‍ നടത്തുന്ന ജഗന്നാഥനാണ് ഈ മാതൃക സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസമാണ് നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസിലെ ക്ലര്‍ക്ക് എം.കെ. അബ്ദുല്‍റസാഖിന്റെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമയുടെ സ്വര്‍ണ പാദസരം നഷ്ടപ്പെട്ടത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമം വഴി നടത്തിയ ഇടപെടലിലൂടെയാണ് യഥാര്‍ത്ഥ ഉടമയെ കണ്ട് പിടിക്കാന്‍ ജഗന്നാഥന് സാധിച്ചത്. പരസ്പര വിശ്വാസം ഇല്ലാത്ത […]

വിദ്യാനഗര്‍: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമയെ തിരിച്ചേല്‍പിച്ച് ഹോട്ടലുടമ മാതൃകയായി. വിദ്യാനഗറിലെ കോടതി പരിസരത്ത് ഫിഷ് ആന്റ് റൈസ് ഹോട്ടല്‍ നടത്തുന്ന ജഗന്നാഥനാണ് ഈ മാതൃക സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസമാണ് നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസിലെ ക്ലര്‍ക്ക് എം.കെ. അബ്ദുല്‍റസാഖിന്റെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫാത്തിമയുടെ സ്വര്‍ണ പാദസരം നഷ്ടപ്പെട്ടത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമം വഴി നടത്തിയ ഇടപെടലിലൂടെയാണ് യഥാര്‍ത്ഥ ഉടമയെ കണ്ട് പിടിക്കാന്‍ ജഗന്നാഥന് സാധിച്ചത്. പരസ്പര വിശ്വാസം ഇല്ലാത്ത ഈ കാലത്തും ഇത്തരം നല്ല മാതൃക കാണിക്കാന്‍ തയ്യാറായ ഹോട്ടല്‍ ഉടമയെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും അനുമോദിച്ചു.

Related Articles
Next Story
Share it