ബൈക്കിലിടിച്ച ടോറസ് ലോറി ബസ്‌വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നീര്‍ച്ചാല്‍: ടോറസ് ലോറി ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി. ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് വെയിറ്റിംഗ് ഷെഡില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തവും ഒഴിവായി. ബേള വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന റവന്യൂ വകുപ്പിലെ റിട്ട. ജീവനക്കാരന്‍ ബി.എം അബ്ബാസാണ് രക്ഷപ്പെട്ടത്. അബ്ബാസ് ബൈക്കില്‍ ബിര്‍മ്മിനടുക്കയില്‍ നിന്ന് നീര്‍ച്ചാലിലേക്ക് വരികയായിരുന്നു. ടോറസ് ലോറി നീര്‍ച്ചാലില്‍ നിന്ന് മാന്യ ഭാഗത്തേക്ക് […]

നീര്‍ച്ചാല്‍: ടോറസ് ലോറി ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി. ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് വെയിറ്റിംഗ് ഷെഡില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തവും ഒഴിവായി. ബേള വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന റവന്യൂ വകുപ്പിലെ റിട്ട. ജീവനക്കാരന്‍ ബി.എം അബ്ബാസാണ് രക്ഷപ്പെട്ടത്. അബ്ബാസ് ബൈക്കില്‍ ബിര്‍മ്മിനടുക്കയില്‍ നിന്ന് നീര്‍ച്ചാലിലേക്ക് വരികയായിരുന്നു. ടോറസ് ലോറി നീര്‍ച്ചാലില്‍ നിന്ന് മാന്യ ഭാഗത്തേക്ക് പോകുകയായിരുന്നു. ബേള വില്ലേജ് ഓഫീസിന് സമീപം നാല് റോഡുകള്‍ ഒന്നിക്കുന്ന ജംഗ്ഷനിലെത്തിയപ്പോള്‍ ടോറസ് ലോറി ബൈക്കിലിടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ലോറിയിടിച്ചതിനെ തുടര്‍ന്ന് ബസ് വെയിറ്റിംഗ് ഷെഡ് നിലംപൊത്തി. ഈ സമയം ബസ് വെയിറ്റിംഗ് ഷെഡില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. ദിവസവും ഇവിടെ നിരവധി പേര്‍ ബസ് കാത്തുനില്‍ക്കാറുണ്ട്.
ബൈക്ക് ടോറസ് ലോറിയുടെ അടിയില്‍ പെട്ടിരുന്നു. അബ്ബാസ് റോഡിലേക്ക് തെറിച്ചുവീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

Related Articles
Next Story
Share it