കാഞ്ഞങ്ങാട്: പാചകവാതക സിലിണ്ടറുകള്‍ നിറച്ച ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. പനത്തടി പ്രാന്തര്‍കാവില്‍ ഇന്നലെ വൈകിട്ടാണ് അപകടം. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍മാരായ കാലിക്കടവിലെ ശ്രീകുമാര്‍, ഭാസി എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പൂടങ്കല്ല് ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാന്തര്‍ കാവിലെ ഗോഡൗണിലേക്ക് പോയ ലോറിയാണ് സ്കൂളിന് സമീപം അപകടത്തില്‍പ്പെട്ടത്.
നാട്ടുകാരും പൊലീസും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.