കാസര്‍കോട്: അടുക്കത്ത്ബയല്‍ ദേശീയപാതയില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് പ്ലൈവുഡ് കയറ്റി പൂനയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ നൗഷാദിനും ക്ലീനര്‍ സുനീറിനുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.