നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു

ബദിയടുക്ക: നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബെളിഞ്ച റൂട്ടില്‍ നാട്ടക്കല്‍ വളവില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പെര്‍ളയില്‍ നിന്ന് നാട്ടക്കല്ലിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി ആദ്യം റോഡരികിലെ മരത്തിലിടിച്ചു. പിന്നീട് തെന്നി നീങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിലും മണ്‍തിട്ടയിലും ഇടിക്കുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്. ലോറി ഡ്രൈവര്‍ ബാലന്‍ (60), പെര്‍ളയിലെ ഫൈസല്‍ (55), ഇസ്മായില്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫൈസലിനെ […]

ബദിയടുക്ക: നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബെളിഞ്ച റൂട്ടില്‍ നാട്ടക്കല്‍ വളവില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പെര്‍ളയില്‍ നിന്ന് നാട്ടക്കല്ലിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി ആദ്യം റോഡരികിലെ മരത്തിലിടിച്ചു. പിന്നീട് തെന്നി നീങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിലും മണ്‍തിട്ടയിലും ഇടിക്കുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്. ലോറി ഡ്രൈവര്‍ ബാലന്‍ (60), പെര്‍ളയിലെ ഫൈസല്‍ (55), ഇസ്മായില്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫൈസലിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it