ലോറി മതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

ബദിയടുക്ക: നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയില്‍ പള്ളത്തടുക്കക്ക് സമീപം ചൊട്ടത്തടുക്ക വളവില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് റബ്ബറുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ചത്. ഡ്രൈവര്‍ തൊടുപുഴയിലെ സാബു (45)വിനാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. അകത്ത് കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂറോളം പരിശ്രമിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it