ലോറി റോഡരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചയുടനെ ഡ്രൈവര്‍ കുഴഞ്ഞു വീണുമരിച്ചു

കാസര്‍കോട്: ലോറി റോഡരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചയുടന്‍ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. കണ്ണൂര്‍ അരിക്കോട് ഉപ്പായിച്ചാല്‍ ഓലാട് താഴെയിലെ ഷിബില്‍ (39) ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നും കര്‍ണാടകയിലേക്ക് ചരക്ക് കൊണ്ടുവരാന്‍ പോകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ഷിബില്‍ ബദിയടുക്ക പൊയ്യക്കണ്ടത്ത് റോഡരികില്‍ ലോറി നിര്‍ത്തിയിട്ടതായിരുന്നു. ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ ഷിബിലിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. […]

കാസര്‍കോട്: ലോറി റോഡരികില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചയുടന്‍ ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു. കണ്ണൂര്‍ അരിക്കോട് ഉപ്പായിച്ചാല്‍ ഓലാട് താഴെയിലെ ഷിബില്‍ (39) ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നും കര്‍ണാടകയിലേക്ക് ചരക്ക് കൊണ്ടുവരാന്‍ പോകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ഷിബില്‍ ബദിയടുക്ക പൊയ്യക്കണ്ടത്ത് റോഡരികില്‍ ലോറി നിര്‍ത്തിയിട്ടതായിരുന്നു. ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ ഷിബിലിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി.
ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജനില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഷുക്കൂര്‍-സറീന ദമ്പതികളുടെ മകനാണ് ഷിബില്‍. ഭാര്യ: സാഹിന. മക്കള്‍: നുഹാല്‍, മിഹാദ്, അന്‍ഫ. സഹോദരങ്ങള്‍: ഷിജിലി, സാജിദ.

Related Articles
Next Story
Share it