ഓടികൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു
പെര്‍ള: ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് നാട്ടുകാരിലും യാത്രക്കാരിലും ഭീതി പരത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെര്‍ള അഡ്ക്കസ്ഥല റോഡില്‍ നെല്‍ക്കയിലാണ് ഓടികൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്. കര്‍ണ്ണാടകയിലെ വിട്ട്‌ളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് എം സാന്റുമായി പോവുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടികൊണ്ടിരിക്ക് പൊടുന്നനെ പുകയുയരുകയും മുന്നിലെ എഞ്ചിന്‍ ഭാഗത്ത് നിന്നും തീ ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പ്പെട്ടത്. ഉടനെ ലോറി നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും അത് വഴി കടന്ന് […]

പെര്‍ള: ഓടികൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചത് നാട്ടുകാരിലും യാത്രക്കാരിലും ഭീതി പരത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെര്‍ള അഡ്ക്കസ്ഥല റോഡില്‍ നെല്‍ക്കയിലാണ് ഓടികൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചത്. കര്‍ണ്ണാടകയിലെ വിട്ട്‌ളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് എം സാന്റുമായി പോവുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടികൊണ്ടിരിക്ക് പൊടുന്നനെ പുകയുയരുകയും മുന്നിലെ എഞ്ചിന്‍ ഭാഗത്ത് നിന്നും തീ ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പ്പെട്ടത്. ഉടനെ ലോറി നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും അത് വഴി കടന്ന് വന്ന വാഹനയാത്രക്കാരും തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും പെട്ടെന്ന് പുകപടലം ഉയര്‍ന്നതോടെ കാസര്‍കോട്ടെ അഗ്‌നിശമന വിഭാഗത്തിന് വിവരം അറിയിച്ചു. കിലോ മീറ്ററുകള്‍ താണ്ടി അഗ്‌നിശമന വിഭാഗത്തിന്റെ ഒരു എഞ്ചിന്‍ സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.