മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്ന ലോകായുക്ത വിധിയുടെ പകര്‍പ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയത്. 85 പേജുള്ള പകര്‍പ്പ് തിങ്കളാഴ്ച പ്രത്യേക ദൂതന്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിച്ചത്. റിപോര്‍ട്ടിന്മേല്‍ മൂന്ന് മാസത്തിനകം നടപടിയെടുക്കണമെന്നാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്. ബന്ധുനിയമനക്കേസില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമായിരുന്നു ലോകായുക്ത റിപോര്‍ട്ട്. അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി ഹൈക്കോടതിയെ […]

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്ന ലോകായുക്ത വിധിയുടെ പകര്‍പ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയത്. 85 പേജുള്ള പകര്‍പ്പ് തിങ്കളാഴ്ച പ്രത്യേക ദൂതന്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിച്ചത്.

റിപോര്‍ട്ടിന്മേല്‍ മൂന്ന് മാസത്തിനകം നടപടിയെടുക്കണമെന്നാണ് ലോകായുക്ത ഉത്തരവില്‍ പറയുന്നത്. ബന്ധുനിയമനക്കേസില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നുമായിരുന്നു ലോകായുക്ത റിപോര്‍ട്ട്. അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിച്ചേക്കും. നേരത്തെ ഇത് ഹൈക്കോടതി തള്ളിയ കേസാണെന്നാണ് മന്ത്രി കെ ടി ജലീലിന്റെ വാദം.

Related Articles
Next Story
Share it