ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

പെര്‍ള: ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പെര്‍ള ബജകുട്ലു മഹാലിംഗേശ്വരക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അലമാരയുടെ പൂട്ടും തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന സ്വര്‍ണവും 15,000 രൂപയും മോഷ്ടിക്കുകയായിരുന്നു. മൊത്തം 65000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതുസംബന്ധിച്ച് ക്ഷേത്ര ട്രസ്റ്റി അംഗം രവിശങ്കറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് പൂജാ കര്‍മം കഴിഞ്ഞ ശേഷം ക്ഷേത്രം അടച്ച് പോയതായിരുന്നു. ഇന്നലെ രാവിലെ തുറന്നപ്പോഴാണ് ഓഫീസിലുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷണം […]

പെര്‍ള: ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് ഒന്നരപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പെര്‍ള ബജകുട്ലു മഹാലിംഗേശ്വരക്ഷേത്രത്തിലെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അലമാരയുടെ പൂട്ടും തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന സ്വര്‍ണവും 15,000 രൂപയും മോഷ്ടിക്കുകയായിരുന്നു. മൊത്തം 65000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതുസംബന്ധിച്ച് ക്ഷേത്ര ട്രസ്റ്റി അംഗം രവിശങ്കറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് പൂജാ കര്‍മം കഴിഞ്ഞ ശേഷം ക്ഷേത്രം അടച്ച് പോയതായിരുന്നു. ഇന്നലെ രാവിലെ തുറന്നപ്പോഴാണ് ഓഫീസിലുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷണം പോയതായി കണ്ടെത്തിയത്. ഉച്ചയോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കവര്‍ച്ച നടത്തിയവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it